ഭൂ പ്രകൃതി കൊണ്ട് വിശാലമായ പുനലൂർ മേഖല കൊട്ടാരക്കര നെടുവത്തൂർ മുതൽ ഉറുകുന്ന് വരെയും പട്ടാഴി മുതൽ വയയ്ക്കൽ വരെയും കാര്യറ മുതൽ വെഞ്ചേമ്പ് തടിക്കാട് വരെയും വിശാലമായി സ്ഥിതി ചെയ്യുന്നു. മൂന്നു താലൂക്കുകൾ രണ്ട് അസംബ്ലി മണ്ഡലങ്ങൾ എന്നിവയുടെ ഭാഗങ്ങൾ ഇഴ ചേർന്ന് കിടക്കുന്ന ഈ മേഖല ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീന്റെയും ദക്ഷിണ കേരള ഇസ്ലാ മത വിദ്യാഭ്യാസ ബോർഡിന്റെയും ഏറ്റവും വലിയ മേഖല എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ കഴിയും. കുന്നും മലയും കാടും മേടും പുഴയും അരുവിയും നിറഞ്ഞ ഈ മലയോര സുന്ദര മേഖല എത്രയോ മനോഹരമാണ് കല്ലടയാറും കാട്ടരുവിയും സമ്മേളിക്കുന്ന കാനനഭംഗിയുടെ സംഗമഭൂമിയായ ഈ മലയോര മേഖല നമുക്കെന്നും അഭിമാനിക്കാവുന്നതാണ്. പ്രകൃതി ഭംഗി മാത്രമല്ല 140 പ്രഗൽഭരായ പണ്ഡിതന്മാരാൽ സമ്പന്നമാണ് ഈ മേഖല. ദിനംപ്രതി ഈ മേഖലയുടെ പേരും പെരുമയും പ്രശസ്തിയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് കാരണം ഈ മേഖലയിലെ ഓരോ ഉസ്താദുമാരും അവരുടെ ഈ പ്രസ്ഥാനത്തെ അത്രമേൽ സ്നേഹിക്കുന്നു ഈ കെട്ടുറപ്പും മാനസിക ഐക്യവും അല്ലാഹു നിലനിർത്തട്ടെ!